Times Kerala

 ഹൈക്കോടതി ചീഫ് ജസ്റ്റീസിനെതിരെ ആക്രമണം; പ്രതി പിടിയിൽ 

 
 ഹൈക്കോടതി ചീഫ് ജസ്റ്റീസിനെതിരെ ആക്രമണം; പ്രതി പിടിയിൽ 
 കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന് നേരെ ആക്രമണം. ഞായറാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തിൽ മടങ്ങവേ  കൊച്ചി ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു .
ചീഫ് ജസ്റ്റീസിന്‍റെ കാർ തടഞ്ഞു നിർത്തിയ പ്രതി ഇത് തമിഴ്നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്. ചീഫ് ജസ്റ്റീസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്‍റെ ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു. ടിജോയെ പോലീസ് ചോദ്യം ചെയ്യുകയാണ്.

Related Topics

Share this story