ആതവനാട് ഇനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍
Sep 23, 2022, 13:25 IST

മലപ്പുറം: ആതവനാടിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പണമിടപാടുകളും ഡിജിറ്റല്‍ മേഖലയിലേക്ക് മാറിയതോടെയാണിത്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയാണ് പ്രഖ്യാപനം നടത്തിയത്.