Times Kerala

 അസസ്മെന്റ് മെഡിക്കൽ ക്യാമ്പ് നവംബർ 26 ന് 

 
 ഭിന്നശേഷിയുള്ള കുട്ടികൾക്ക് 'സിക്ക് റൂം' ഉറപ്പാക്കണം:  ഭിന്നശേഷി കമ്മിഷൻ
 

എറണാകുളം: ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുളള അസസ്മെന്റ് മെഡിക്കൽ ക്യാമ്പ് കോതമംഗലം, മുവാറ്റുപുഴ ബ്ലോക്കുകളിൽപ്പെട്ട ഗുണഭോക്താക്കൾക്കായി നവംബർ 26 രാവിലെ 9 മുതൽ പുതുപ്പാടി ഫാ.ജോസഫ് മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിൽ നടക്കും.

ഫിസിക്കലി ഹാൻഡിക്യാപ്ഡ്, കാഴ്ച, കേൾവി, ചലന പരിമിതികൾ തുടങ്ങിയ വിവിധ വിഭാഗം ഭിന്നശേഷിയുളളവർക്ക് വിവിധ സഹായ ഉപകരണങ്ങൾ ക്യാമ്പ് വഴി ലഭ്യമാക്കും. 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷി സർട്ടിഫിക്കറ്റും മാസവരുമാനം 22500 രൂപയിൽ താഴെയുമായിരിക്കണം. പ്രധാന സഹായ ഉപകരണം സ്വീകരിച്ചിട്ടുണ്ടെങ്കിൽ എട്ട് വർഷത്തിന് ശേഷമാണ് സഹായ ഉപകരണങ്ങൾ ലഭിക്കുന്നതിന് അർഹതയുള്ളത്.

വിലാസം തെളിയിക്കുന്നതിന് ആധാർ കാർഡ്/വോട്ടർ ഐ.ഡി/ഡ്രൈവിങ്ങ് ലൈസൻസ് എന്നിവ പരിഗണിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടു വരേണ്ടതാണ്.

Related Topics

Share this story