വീട്ടുടമയായ സ്ത്രീയെയും കുടുംബത്തെയും ആക്രമിച്ചു; വാടകക്കാരനും സുഹൃത്തും അറസ്റ്റില്‍

news
കൊട്ടാരക്കര: വീട്ടുടമയായ സ്ത്രീയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ വാടകക്കാരനായ അവണൂര്‍ കല്ലമ്ബലത്ത് വീട്ടില്‍ സജീറും (41) അമ്ബലപ്പുറം ബിനു ഭവനത്തില്‍ ബിനുവിനെയും (43) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. വാടകക്ക് താമസിച്ചിരുന്ന ബിനുവിനോട് പുറത്തുനിന്ന് വന്നവരെ താമസിപ്പിക്കരുതെന്ന് പറഞ്ഞിരുന്നു. ഈ വിരോധത്താലായിരുന്നു  സജീറുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11ഓടെ കുടുംബത്തെ ആക്രമിച്ചത്.പ്രതികള്‍ രണ്ടുപേരും മുമ്ബും അടിപിടി കേസുകളില്‍ കൊട്ടാരക്കര പൊലീസ്  ആണ് അറസ്റ്റ് ചെയ്തത്. 

Share this story