ബ്രൗണ്‍ഷുഗറുമായി അസം സ്വദേശി പിടിയില്‍

news
 കോ​ത​മം​ഗ​ലം: ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ലായി. നാ​ഗോ​വ്​ ജി​ല്ല​യി​ല്‍ ബ​ത്ത​ദ​ര്‍​ബാ​വ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ബു​ല്‍ ബാ​ഷ​യെ​യാ​ണ് (30) എ​ക്സൈ​സ് സി.​ഐ എ.​ജോ​സ് പ്ര​താ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. നെ​ല്ലി​ക്കു​ഴി ഇ​ന്ദി​ര ഗാ​ന്ധി കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​ര​വേ നെ​ല്ലി​ക്കു​ഴി ക​നാ​ല്‍​പാ​ലം ഭാ​ഗ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ബൈ​ക്കി​ല്‍ ക​ണ്ട ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴായിരുന്നു  42 ചെ​റി​യ കു​പ്പി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റ് ഗ്രാം ​ബ്രൗ​ണ്‍​ഷു​ഗ​ര്‍ ക​ണ്ടെ​ത്തി​യ​ത്. 

Share this story