അരവിന്ദ് കേജരിവാൾ ഇന്ന് കൊച്ചിയിൽ
Sat, 14 May 2022

കൊച്ചി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ഇന്ന് കൊച്ചിയിലെത്തുന്നു. രാത്രി 7.10ന് എയ൪ വിസ്താര വിമാനത്തിലെത്തുന്ന അദ്ദേഹം നാളെ കൊ ച്ചിയിൽ എഎപി യോഗത്തിൽ പങ്കെടുകുന്നതാണ്.വൈകിട്ട് നാലിന് കിഴക്കമ്പലത്ത് ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർശിക്കുന്നുണ്ട്. അഞ്ചിന് കിറ്റെക്സ് ഗാർമെന്റ്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ട്വന്റി 20 ജനസംഗമത്തിൽ പ്ര സംഗിക്കും. രാത്രി ഒമ്പതോടെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.