ആർട്ടിസനൽ ബേക്കറി പരിശീലനം
Wed, 25 Jan 2023

കണ്ണൂർ: ജില്ലാ വ്യവസായ കേന്ദ്രം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് സംയുക്തമായി സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കുമായി ആർട്ടിസനൽ ബേക്കറി മേഖലയിൽ പരിശീലനം നൽകുന്നു. 134 മണിക്കൂറാണ് പരിശീലനം. അസാപിന്റെ പാലയാട് കമ്മ്യൂണിറ്റി സ്കിൽപാർക്കിൽ തിയറി ക്ലാസും കൊല്ലം കുടക്കള കമ്മ്യൂണിറ്റി സ്കിൽപാർക്കിൽ എട്ട് ദിവസത്തെ പ്രാക്ടിക്കൽ ക്ലാസും നടത്തും. സൗജന്യ പരിശീലനത്തിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ, ജില്ലാവ്യവസായകേന്ദ്രം 9846923064