പെണ്‍സുഹൃത്തിന്റെ നമ്പര്‍ ചോദിച്ച്‌ യുവാക്കള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു; പ്രതി അറസ്റ്റിൽ

crime
 പാലക്കാട്: വടക്കഞ്ചേരിയില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ ചോദിച്ചതിന്റെ പേരിലുണ്ടായ സംഘര്‍ഷതിനിടെ യുവാവിന് വെട്ടേറ്റു.വടക്കാഞ്ചേരി സ്വദേശി അരുണിനാണ് വെട്ടേറ്റത്. സംഭവത്തില്‍ വടക്കഞ്ചേരി സ്വദേശി രഞ്ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരുണിന്റെ പെണ്‍ സുഹൃത്തിന്റെ ഫോണ്‍ നമ്ബര്‍ രഞ്ജിത് എന്ന യുവാവ് ചോദിച്ചതാണു തർക്കത്തിലും അക്രമത്തിലും കലാശിച്ചത്. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ രഞ്ജിത് അടുത്തുണ്ടായിരുന്ന കരിക്ക് വില്‍പ്പനക്കാരന്റെ കത്തി കൈക്കലാക്കി അരുണിനെ ആക്രമിക്കുകയായിരുന്നു. അതേസമയം, അരുണിന് കൂടുതല്‍ പരക്കേല്‍ക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം നിയന്ത്രിച്ചു. കാലിന് വെട്ടേറ്റ അരുണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്തിനെതിരെ വടക്കാഞ്ചേരി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share this story