ദ്വിഭാഷി പാനലിലേക്ക് അപേക്ഷിക്കാം

apply
എറണാകുളം: പോക്‌സോ കേസുകളില്‍ ഇരയാകുന്ന ഇതരസംസ്ഥാനങ്ങളിലെ കുട്ടികളുടെ മൊഴി എടുക്കുന്ന സമയങ്ങളിലും വിചാരണ വേളയിലും സേവനം നല്‍കുന്നതിനുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മലയാളം കൂടാതെ ഇതരഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവര്‍ക്കും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താത്പര്യമുള്ളവ്യക്തികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. തമിഴ്, തെലുങ്കു, കന്നട, അസമി,  കൊങ്കിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബിഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉര്‍ദു, ബംഗാളി തുടങ്ങി വിവിധങ്ങളായ മറ്റ് ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ കഴിയുന്നവരുമായ ബിരുദധാരികളായിരിക്കണം അപേക്ഷകര്‍. കുട്ടികള്‍ക്ക് ദ്വിഭാഷി സേവനം നല്‍കുന്ന വ്യക്തിക്ക് വനിതാശിശുവികസന വകുപ്പ് അനുവദിച്ചിട്ടുള്ള 1,000 രൂപ വേതനം നല്‍കും. അപേക്ഷകര്‍ വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ നവംബര്‍ 30നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ഗ്രൗണ്ട് ഫ്‌ളോര്‍, എ3 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട് 682030 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇമെയില്‍ dcpuernakulam@gmail.com . കൂടുതല്‍വിവരങ്ങള്‍ക്ക് 0484 2959177

Share this story