Times Kerala

 തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 
apply പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടി മീഡിയ ആന്റ് വെബ് ടെനോളജി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിംഗ് എന്നീ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്ക് ഫീസ് വേണ്ട. അപേക്ഷ ഫോമുകള്‍ സെന്ററില്‍ നിന്ന് നേരിട്ടും തപാലിലും ലഭിക്കും. വിശദാംശങ്ങള്‍ www.captkerala.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  0471- 2474720, 2467728

Related Topics

Share this story