ധനസഹായത്തിന് അപേക്ഷിക്കാം

rupee
തിരുവനന്തപുരം: വിമുക്തഭടന്മാർക്കും അവരുടെ വിധവകൾക്കും അമാൽഗമേറ്റഡ് ഫണ്ടിൽ നിന്നും സ്വയംതൊഴിൽ പ്രോത്സാഹന ധനസഹായ സബ്സിഡി  സ്കീം പ്രകാരം പരമാവധി 50,000 രൂപ അനുവദിക്കുന്നതിലേക്കായി  അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബാങ്കുകളിൽ നിന്നോ കേന്ദ്ര സംസ്ഥാന ഏജൻസികളിൽ നിന്നോ ലോൺ സ്വീകരിച്ച് വിജയകരമായി സ്വയംതൊഴിൽ പദ്ധതികൾ നടത്തിവരുന്നവരാകണം.  വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഇ. എസ്. എം ഐഡി കാർഡ്, ഡിസ്ചാർജ് ബുക്ക്‌, പി.പി. ഒ എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം. കൂടാതെ സൈറ്റ് വിസിറ്റ് റിപ്പോർട്ട് ഫോട്ടോ സഹിതം  സംരംഭത്തിനെ  കുറിച്ച് വിശദീകരിച്ചുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ റിപ്പോർട്ടും ബാങ്കിൽ നിന്നും സ്വയംതൊഴിൽ സംരംഭത്തിന് വേണ്ടി ലോൺ എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രേഖയും ഒരു വർഷമായി കൃത്യമായി ലോൺ തിരിച്ചടയ്ക്കുന്നു എന്നതിന്റെ രേഖയും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04712472748

Share this story