വിജയ്ബാബുവിനെ പിടികൂടാൻ യുഎഇ എംബസിക്ക് അപേക്ഷ നല്‍കി
Sat, 14 May 2022

കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനായി നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു കൊച്ചി സിറ്റി പോലീസ് ഇന്ത്യയിലെ യുഎഇ എംബസിക്ക് അപേക്ഷ നല്‍കി.
വിജയ് ബാബുവിന്‍റെ നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഇഇയാള്‍ക്കായി നേരത്തെ ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു എങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല.ഇതോടെയാണ് അന്വേഷസംഘത്തിന്‍റെ പുതിയനീക്കം.