കാപ്പ പ്രകാരം തടവ് കഴിഞ്ഞ് പുറത്തിറങ്ങി വധശ്രമക്കേസിൽ ഉൾപ്പെട്ടയാളെ വീണ്ടും ജയിലിൽ അടച്ചു
Nov 25, 2022, 13:03 IST

ആലപ്പുഴ: കാപ്പ പ്രകാരം തടവ് കഴിഞ്ഞ് പുറത്തിറങ്ങി വധശ്രമക്കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി വീണ്ടും ജയിലിൽ അടച്ചു. മണ്ണഞ്ചേരി കണ്ണന്തറവെളി എസ്. കണ്ണൻ എന്ന 38-കാരനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെടുത്തതെന്ന് സി.ഐ പി.കെ. മോഹിത് പറഞ്ഞു.
ഇയാൾ മണ്ണഞ്ചേരി, മുഹമ്മ, കുന്ദമംഗലം, പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്. എസ്.ഐ കെ.ആർ. ബിജു, സി.പി.ഒമാരായ ഷൈജു, അനന്തകൃഷ്ണൻ, ഷാനവാസ് എന്നിവരടങ്ങിയാണ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
