വെള്ളം ചോദിച്ചെത്തി, വീട്ടമ്മയുടെ മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചശേഷം മാല കവർന്നു; ബൈക്കിലെത്തിയ അക്രമിക്കായി തിരച്ചിൽ

 വെള്ളം ചോദിച്ചെത്തി, വീട്ടമ്മയുടെ മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചശേഷം മാല കവർന്നു; ബൈക്കിലെത്തിയ അക്രമിക്കായി തിരച്ചിൽ 
 

തിരുവനന്തപുരം: സ്ത്രീയെ മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചശേഷം മാല കവർന്നു. മാറനല്ലൂർ അരുമാളൂർ കണ്ടല മയൂരംവീട്ടിൽ അരുന്ധതി(68)യെയാണ് ബൈക്കിലെത്തിയ യുവാവ് ആക്രമിച്ച് കഴുത്തിൽ കിടന്ന രണ്ടുപവൻ മാല പൊട്ടിച്ചെടുത്ത് കടന്നത്. തിങ്കളാഴ്ച രാവിലെ 11.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.അരുന്ധതിയും മകൾ സുജയുമാണ് അരുമാളൂരിലെ വീട്ടിൽ താമസിക്കുന്നത്. സുജ ജോലിക്ക് പോയിരുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തുകയായിരുന്നു. അരുന്ധതി വെള്ളമെടുത്തുകൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ചതിനു ശേഷം ഗ്ലാസ് തിരികെ നൽകുമ്പോഴാണ്‌ അരുന്ധതിയുടെ മുഖത്തടിച്ചത്. അടിയേറ്റ അരുന്ധതി നിലവിളിക്കാൻ പോലും കഴിയാതെ മുഖം പൊത്തിപ്പിടിച്ചപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല മോഷ്ട്ടാവ് പൊട്ടിച്ചെടുക്കുകയായിരുന്നു. മൂക്കിൽക്കൂടി രക്തം വാർന്നൊഴുകിയ അരുന്ധതി പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു.മാറനല്ലൂർ പൊലീസാണ്  അരുന്ധതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. 

Share this story