വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ഇരുന്നൂറോളം പന്നികളെ കൊന്നൊടുക്കും

ചൈനയിലെ രണ്ട്​ പ്രവിശ്യകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം
 വയനാട്: ജില്ലയിലെ നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ ഇരുന്നൂറോളം പന്നികളേയും കൊല്ലേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.വയനാടിന് പുറമേ കണ്ണൂരിലും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.കണിച്ചാല്‍ പഞ്ചായത്തിലെ സ്വകാര്യ പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. നൂറിലധികം പന്നികളാണ് ഇവിടെയുള്ളത്. ഇവയെയും കൂട്ടത്തോടെ കൊല്ലാനാണ് തീരുമാനം.

Share this story