സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണഭാഷ സേവന പുരസ്‌കാരം

 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണഭാഷ സേവന പുരസ്‌കാരം
പത്തനംതിട്ട: ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനും, ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗികഭാഷ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം.
കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1, 2, 3 വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ക്ലാസ് 3 വിഭാഗത്തില്‍പ്പെട്ട ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍മാര്‍ക്കും സംസ്ഥാനതല ഭരണഭാഷ പുരസ്‌കാരത്തിനും, എല്ലാ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ഗ്രന്ഥരചനാ പുരസ്‌കാരത്തിനും (സംസ്ഥാനതലം), ക്ലാസ് 3 വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ജില്ലാ ഭരണഭാഷ സേവന പുരസ്‌കാരത്തിനും അപേക്ഷിക്കാം.
ഭരണ ഭാഷാ സേവന പുരസ്‌കാരം (സംസ്ഥാന തലം), ഭരണഭാഷ ഗ്രന്ഥരചന പുരസ്‌കാരം എന്നിവയ്ക്കുള്ള അപേക്ഷകള്‍ സര്‍ക്കാരിനും, ജില്ലാതല ഭരണഭാഷാസേവന പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്കും ഓഗസ്റ്റ് 31ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായോ, കളക്‌ട്രേറ്റിലെ ബി 5 സീറ്റുമായോ ബന്ധപ്പെടണം.

Share this story