Times Kerala

 നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു

 
 നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു
 
തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ അമ്മ ഡോ. കെ. ലളിത അന്തരിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു. മാലാ പാര്‍വതി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
 
‘‘അമ്മ  യാത്രയായി! തിരുവനന്തപുരം, പട്ടം എസ്‌യുടി ആശുപത്രിയില്‍ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ് അറിഞ്ഞത് 12ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശുശ്രൂഷിക്കാൻ  22 ദിവസമേ കിട്ടിയൊള്ളു.’’–മാലാ പാർവതി സമൂഹമാധ്യമത്തിൽ കുറിച്ചു.

Related Topics

Share this story