നടി ഗൗരി കൃഷ്ണൻ വിവാഹിതയായി
Nov 24, 2022, 12:44 IST

സീരിയൽ താരം ഗൗരി എം.കൃഷ്ണനും സംവിധായകൻ മനോജ് പേയാടും വിവാഹിതരായി. നവംബർ 24ന് ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ചുവപ്പ് കസവു ബോർഡറുള്ള വെള്ള പട്ടു സാരിയിലാണ് ഗൗരി വധുവായി ഒരുങ്ങിയത്. ട്രെഡീഷനൽ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളും ആക്സസറൈസ് ചെയ്തു. കസവു മുണ്ടും വെള്ള കുർത്തയുമായിരുന്നു മനോജിന്റെ വേഷം. ഗൗരി നായികയായ പൗർണിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ് തിരുവനന്തപുരം സ്വദേശിയായ മനോജ് പേയാട്. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് ഗൗരി അഭിനയരംഗത്തേക്ക് എത്തിയത്. പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.