നടൻ നരേന് ആൺകുഞ്ഞു പിറന്നു
Nov 25, 2022, 16:00 IST

നടൻ നരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞു പിറന്നു. ഇൻസ്റ്റഗ്രാമിലൂടൊണ് കുഞ്ഞിന്റെ വിരലുകളുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് വീട്ടിൽ പുതിയ അതിഥി എത്തിയ സന്തോഷ വിവരം അറിയിച്ചത്. നടന് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.
15ാം വിവാഹ വാർഷിക ദിനത്തിലാണ് പുതിയ അതിഥി എത്തുന്നതിനെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്. ഇവർക്ക് തന്മയ എന്നൊരു മകൾ കൂടിയുണ്ട്. 2007ലായിരുന്നു നരേനും മഞ്ജുവും വിവാഹിതരാവുന്നത്.