പോക്സോ കേസിൽ ആരോപണവിധേയനായ പ്രതിയെ വെറുതെ വിട്ടു

court
തിരുവനന്തപുരം: പോക്സോ കേസിൽ ആരോപണവിധേയനായ പ്രതിയെ വെറുതെ വിട്ടു. കിളിമാനൂർ, ചേണിക്കുഴിയിൽ രാജനെയാണ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിട്ടത്.  സ്‍ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി പ്രഭാഷ് ലാൽ ടി.പിയാണ് പ്രതിയെ വെറുതേവിട്ടത്. കിളിമാനൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കുവേണ്ടി അഭിഭാഷകനായ നിസ്സാർ.എ ഹാജരായി.

Share this story