പി മോഹനന്‍ മാസ്റ്റര്‍ക്ക് നേരെ ബോംബറിഞ്ഞ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
Sep 23, 2022, 15:09 IST

വടകര: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ക്ക് നേരെ ബോംബറിഞ്ഞ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. ദുബായില്‍ ഒളിവിലായിരുന്ന പ്രതിക്കായി ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് നജീഷ്.