കൂട്ടാംവിളയിൽ 15 ചാക്ക് ലഹരിപദാർഥങ്ങളുമായി യുവാവ് പിടിയിൽ

കൂട്ടാംവിളയിൽ 15 ചാക്ക് ലഹരിപദാർഥങ്ങളുമായി യുവാവ് പിടിയിൽ 
തിരുവനന്തപുരം: തി​രു​മ​ല കൂ​ട്ടാം​വി​ള​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ പൂ​ജ​പ്പു​ര പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മൊ​ജ​ഹി​ത് മം​സൈ​ഡി എന്ന 39-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് തി​രു​മ​ല സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, വി​ൽ​പ​ന ന​ട​ത്താ​നാ​യി ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​വ​രം ഉ​ട​മ അ​റി​ഞ്ഞി​രു​ന്നി​ല്ല. 15 ചാ​ക്ക് വ​രു​ന്ന നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ളാ​യ ശം​ഭു, പാ​ൻ​പ​രാ​ഗ് തു​ട​ങ്ങി​യ പ​ദാ​ർ​ഥ​ങ്ങ​ൾ കണ്ടെടുത്തു. ഇ​തി​ന് വി​പ​ണി​യി​ൽ ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

Share this story