Times Kerala

  കൊട്ടാരക്കരയില്‍ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍തൃ സഹോദരി മര്‍ദ്ദിച്ചതായി ആരോപണം; കേസെടുത്ത് പോലീസ് 

 
  കൊട്ടാരക്കരയില്‍ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍തൃ സഹോദരി മര്‍ദ്ദിച്ചതായി ആരോപണം; കേസെടുത്ത് പോലീസ് 
 കൊല്ലം: കൊട്ടാരക്കരയില്‍ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീനയാണ് മരിച്ചത്.  ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. അതേസമയം,ഷീനയെ ഭര്‍തൃ സഹോദരി മര്‍ദ്ദിച്ചതായി ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് ഷീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം വീടിന്റെ മുകളിലെ നിലയിലേക്ക് പോയ ഷീന ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ  മാതാപിതാക്കള്‍ക്കും സഹോദരിക്കും, സഹോദരി ഭര്‍ത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. മുമ്പും ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭര്‍തൃസഹോദരി ഷീനയെ മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story