വീടിന് തീവെച്ച ശേഷം സമൂഹമാധ്യമത്തിൽ ലൈവിട്ട് യുവാവ്

വീടിന് തീവെച്ച ശേഷം സമൂഹമാധ്യമത്തിൽ ലൈവിട്ട് യുവാവ്
ഇടുക്കി: വീടിന് തീവെച്ച് സമൂഹമാധ്യമത്തിൽ ലൈവിട്ട ശേഷം യുവാവ് മുങ്ങി. അടിമാലി പത്താം മൈൽ ദേവിയാർ കോളനി പുത്തൻപുരയിൽ ഡെൽമൻ ദാനിയേൽ (19) ആണ് വീടിന് തീവെച്ച ശേഷം  ഇൻസ്റ്റഗ്രാമിൽ ലൈവായി പ്രചരിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വീട്ടുകാർ ഉറക്കമുണർന്ന് വരുന്നതിനിടെ തീ ഉയരുന്നത് കണ്ടതായും പുകയുടെ അസ്വസ്ഥത ഉണ്ടായതായും പിതാവ് ദാനിയേൽ പറഞ്ഞു. ഡെൽമൻ തീ മറ്റു മുറികളിലേക്ക് പടർത്താനും ശ്രമിച്ചിരുന്നു. വിവരം പൊലീസിനേയും അഗ്നിരക്ഷാ സേനയെയും അറിയിക്കുന്നതിനിടെ ഡെൽമൻ ഓടി രക്ഷപ്പെടുകയായിരുന്നു. അടിമാലിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചു. വീട്ടിലെ പകുതിയോളം ഫർണിച്ചറും വസ്ത്രങ്ങളും കത്തിനശിച്ചു. ഡെൽമന് വേണ്ടി അടിമാലി പൊലീസ് അന്വേഷണം ആർമഭിച്ചിട്ടുണ്ട്.

Share this story