മര്‍മതൈലം വില്‍ക്കാനെന്നപേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

rape victim
 കോട്ടയം: മര്‍മതൈലം വില്‍ക്കാനെന്നപേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹന്‍ എന്ന 28-കാരനെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി  വീടുകള്‍ കയറി മര്‍മതൈലം വില്‍ക്കുന്നയാളാണ്. കഴിഞ്ഞ ദിവസം ചിങ്ങവനത്തെത്തിയ ഇയാള്‍ തൈലം വിൽപ്പനക്കായി പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. അപ്പോൾ കുട്ടി വീട്ടിൽ തനിച്ചായിരുന്നു . തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയാണുണ്ടായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ചങ്ങനാശ്ശരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്‍ഡ് ചെയ്തു.

Share this story