മയക്ക് മരുന്നിനെതിരെ ജാഗ്രതാ സദസ് നടത്തി
Wed, 25 Jan 2023

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ആഭിമുഖ്യത്തില്‍ മയക്ക് മരുന്നിനെതിരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജാഗ്രതാ സദസ് നടന്നു. ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജ് കലാം പാഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് വിഷയാവതരണം നടത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ. ജയപാലന്, വിമുക്തി ജില്ലാ മാനേജര്‍ ഡി. മധു, ജില്ലാ ജഡ്ജിമാര്‍, ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.