പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ചെമ്മങ്കടവ് സ്വദേശി മുഹമ്മദ് ബഷീർ എന്ന  55-കാരനെയാണ്  പോക്സോ കേസിൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019 മുതൽ കുട്ടിയെ അശ്ലീലദൃശ്യങ്ങൾ കാണിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കടുത്ത മാനസിക സമ്മർദത്തിലായ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടിരുന്നു. ചൈൽഡ്ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ കൗൺസിലിങ്ങിലാണ്  കുട്ടി പീഡനവിവരം വെളിപ്പടുത്തിയത്. ചൈൽഡ്ലൈൻ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത് മുഹമ്മദ് ബഷീറിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മലപ്പുറം സി.ഐ ജോബി തോമസിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ തുളസി, എസ്.സി.പി.ഒ സുഷമ, സി.പി.ഒ ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story