അമ്മയുടെ കയ്യിലിരുന്ന ഒന്നര വയസ്സുകാരിയെ തെരുവുനായ കടിച്ചു

അമ്മയുടെ കയ്യിലിരുന്ന ഒന്നര വയസ്സുകാരിയെ തെരുവുനായ കടിച്ചു
 
വര്‍ക്കല: അമ്മയുടെ കയ്യിലിരുന്ന ഒന്നര വയസ്സുകാരിയെ തെരുവുനായ കടിച്ചു. അമ്മ കയ്യിലെടുത്ത് പുറത്തേക്കിറങ്ങിയ കുട്ടിയെ തെരുവുനായ ചാടി കടിക്കുകയായിരുന്നു. ഇലകമണ്‍ കൊച്ചുപാരിപ്പള്ളിമുക്ക് കളത്തറ ജങ്ഷനു സമീപം ബിസ്മില്ല മന്‍സിലില്‍ നവാബിന്റെയും താജുന്നിസയുടെയും മകള്‍ നൂറ ഹുദയ്ക്കാണ് കടിയേറ്റത്.
ഇടതു തുടയിലാണ് ആഴത്തിലുള്ള മുറിവേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10-മണിയോടെയായിരുന്നു സംഭവം. കുട്ടിയെ വര്‍ക്കല താലൂക്കാശുപത്രിയില്‍ എത്തിച്ചു.

Share this story