Times Kerala

 പൂർവ വിദ്യാർഥികൾ ഉൾപ്പെടെ നാലുപേരുടെ പരാതിയിൽ പോക്‌സോ കേസിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

 
367

കൊല്ലം: പോക്‌സോ കേസിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. അധ്യാപകനായ ജോസഫിനെതിരെ പൂർവ വിദ്യാർഥികൾ ഉൾപ്പെടെ നാലുപേരാണ് പരാതി നൽകിയത്. പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. പരാതിക്കാരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരായതിനാൽ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.ജോസഫ് കുട്ടി ഒരു സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു അധ്യാപകനാണ്.

പ്ലസ് ടു വിദ്യാർഥിയാണ് ഇയാൾക്കെതിരെ ആദ്യം കേസ് കൊടുത്തത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈനിന്റെ പരാതിയെ തുടർന്ന് അധ്യാപകനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ മുൻ വിദ്യാർത്ഥിനികളും പരാതി നൽകി

Related Topics

Share this story