ക്ലിനിക്കൽ ആപ്പിൽ മകനെ ഡയറക്ടർ ആക്കാമെന്ന പേരിൽ പള്ളി ഇമാമിൽ നിന്നും 21 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ

ക്ലിനിക്കൽ ആപ്പിൽ മകനെ ഡയറക്ടർ ആക്കാമെന്ന പേരിൽ പള്ളി ഇമാമിൽ നിന്നും 21 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ
 

എറണാകുളം: ക്ലിനിക്കൽ ആപ്പിൽ മകനെ ഡയറക്ടർ ആക്കാമെന്ന പേരിൽ പള്ളി ഇമാമിൽ നിന്നും 21 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ തിരുർക്കാട് എസ്.ടി.ആർ യാസിൻ തങ്ങളെയാണ് അറസ്റ്റ് ചെയ്തത്.

കളമശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃക്കാകര കൈപ്പട മുഗളിൽ ആൻഞിക്കാത്ത് കുഞ്ഞ് മുഹമ്മദ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മകൻ ഡോ. അജ്മലിനെ ഡയറക്ടർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Share this story