അടയ്ക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

news
 പെരുമണ്ണ:  അടയ്ക്ക പറിക്കുന്നതിനിടക്ക്  തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പെരുമണ്ണ പാറമ്മൽ പൂവ്വത്തുംകണ്ടി നടക്കാവിൽ ചന്ദ്രൻ(68) ആണ് മരിച്ചത്. പെരുവയൽ കായലം പള്ളിത്താഴം മൂസ്സ(67), വാഴക്കാട് അനന്തായൂർ നടയംകുന്നത്ത് അഭിലാഷ്(38) എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാവിലെ 11.30-ന് പെരുമൺപുറയിലാണ് സംഭവം.  കവുങ്ങിൽ കയറി പറിച്ചെടുത്ത അടയ്ക്ക ചാക്കിലേക്ക്  കൂട്ടമായെത്തിയ തേനീച്ച ആക്രമിക്കുകയായിരുന്നു.

Share this story