വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ

വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ
കോട്ടയം: വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ.നടയ്ക്കൽ കരിം മൻസിലിൽ മുഹമ്മദ് നജാഫ് (33), ആലപ്പുഴ പൂച്ചാക്കൽ പുന്നക്കാത്തറ വീട്ടിൽ അഖിൽ ആന്‍റണി (29), ഇടക്കൊച്ചി തടിയൻ കടവിൽ ടി.എസ്. ശരത് ലാൽ (30), ഈരാറ്റുപേട്ട എം.ഇ.എസ് ജങ്​ഷൻ നൂറനാനിയിൽ വീട്ടിൽ ജംഷീർ കബീർ (34), ആലപ്പുഴ പെരുമ്പളം ജങ്​ഷനിൽ ഷിബിൻ മൻസിൽ ഷിബിൻ (40) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പുലർച്ച 5.30ഓടെ വിദേശ കറൻസി എക്സ്ചേഞ്ച് ചെയ്യുന്ന കമ്പനിയുടെ എക്സിക്യൂട്ടിവായി ജോലി ചെയ്യുന്നയാളെ തടഞ്ഞുനിർത്തി പ്രതികൾ  ബാഗ് കവർന്നു. ഇയാളുടെ പക്കല്‍നിന്ന്​ വിദേശ കറൻസി അടക്കം കവര്‍ച്ച ചെയ്യാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ബാഗിൽ വിദേശ കറൻസി ഉണ്ടായിരുന്നില്ല. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്യുകയും ഒളിവിൽ കഴിഞ്ഞ ഇവരെ ശാസ്ത്രീയ പരിശോധനയിലൂടെ വിവിധ ഇടങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. 

Share this story