വ്യാജസ്വർണം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ രണ്ട് പേർക്കെതിരെ കേസ്

crime
കാസർഗോഡ്: വ്യാജസ്വർണം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ  രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. നോർത് കോട്ടച്ചേരിയിലെ ധനലക്ഷ്മി ഹയർ പർച്ചേഴ്സ് ആൻഡ് ലിമിറ്റഡ് കമ്പനിയിലാണ് തട്ടിപ്പു നടന്നത്. മാനേജർ സി. സുരേഷന്റെ പരാതിയിൽ കള്ളാർ സ്വദേശി ഷംസുദ്ദീൻ, കാസർകോട് തൈവളപ്പിൽ സ്വദേശി പി.വി. അനിൽകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 39.96 ഗ്രാം വ്യാജ സ്വർണം നൽകി ഷംസുദ്ദീൻ 138000 രൂപയും 48.05 ഗ്രാം വ്യാജസ്വർണം നൽകി 166000 രൂപ അനിൽ കുമാറും തട്ടിയെടുത്തെന്നാണ് പരാതി നൽകിയിരിക്കുന്നത്.

Share this story