ബഹ്റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി
Tue, 24 Jan 2023

മനാമ: ബഹ്റൈനിൽ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കരുനാഗപള്ളി ശ്രീമന്ദിരത്തില്‍ രാജന് ഗോപാലന് (69) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് മുഹറഖ് പെട്രോൾ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഇദ്ദേഹം കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ നടപടികള്‍ കമ്പനി ചെയ്തു വരുന്നു. ഭാര്യ: പ്രസന്നരാജ്. മക്കള്‍: ശ്രുതിരാജ്, ശ്രീജരാജ്.