കർണാടകയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു

കർണാടകയിൽ മലയാളി വിദ്യാർഥി  വാഹനാപകടത്തിൽ മരിച്ചു
മേലാറ്റൂർ: കർണാടകയിലെ ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ എടപ്പറ്റ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി മരിച്ചു. പാതിരിക്കോട് പാറൊക്കോട്ടിൽ സഹദേവന്റെയും ശ്രീനിലയം മാലതിയുടെയും മകൻ വൈഷ്ണവ് (17) ആണ് മരിച്ചത്.

ബംഗളൂരുവിൽ നിന്ന് മംഗളൂരുവിലെ വീട്ടിലേക്ക് വരുകയായിരുന്ന വൈഷ്ണവ് സഞ്ചരിച്ച കാർ മരത്തിലിടിച്ച് മറിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് ഉഡുപ്പിയിലെ കാർക്കളയിൽ വെച്ച്  അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന അഞ്ചുപേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

 സഹോദരങ്ങൾ: വൈശാഖ് (ബംഗളൂരു വിമാനത്താവളം), വൈഭവ് (നഴ്സിങ് വിദ്യാർഥി, മംഗളൂരു).


 

Share this story