17-കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചത് നിരവധി തവണ; പ്രതിക്ക് 29 വര്‍ഷം തടവും രണ്ടരലക്ഷം പിഴയും

rape
 കാസര്‍കോട്: 17 വയസ്സുകാരിയെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 29 വര്‍ഷം തടവും രണ്ടരലക്ഷം പിഴയും ശിക്ഷ വിധിച്ചു കോടതി. പിഴയടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. മഞ്ചത്തടുക്ക പള്ളിക്ക് സമീപത്തെ പി.എ. അബ്ദുള്‍ കരീമിനെയാണ് (33) കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. ഷിറിബാഗിലു മായിപ്പാടി പാലത്തിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ 2014 ജൂലായ് മുതല്‍ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നതാണ് കേസ്. കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദാണ്. കേസില്‍ 14 സാക്ഷികളെ കോടതി വിസ്തരിക്കുകയും 18-ഓളം രേഖകള്‍ ഹാജരാക്കിയ ശേഷമാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Share this story