Times Kerala

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ

 
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ
വെ​ഞ്ഞാ​റ​മൂ​ട്: ഫേ​സ്​ ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ട​ന്‍പാ​ട്ട് ക​ലാ​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. കൊ​ഞ്ചി​റ പെ​രും​കൂ​ര്‍ ഉ​ട​യ​ന്‍പാ​റ​ക്കോ​ണം കു​ന്നി​ല്‍ വീ​ട്ടി​ല്‍ വി​ഷ്ണു​ എന്ന 22-കാരനെയാണ് അറസ്റ്റ് ചെയ്തത്. 2021ൽ ​ആ​ണ് പെ​ണ്‍കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. തു​ട​ര്‍ന്ന് ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും പ്ര​ലോ​ഭി​പ്പി​ച്ച് പ​ല​പ്രാ​വ​ശ്യം വ​ട്ട​പ്പാ​റ​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ പ​രാ​തി. നാടൻപാട്ട് കലാകാരനായിരുന്ന പ്രതി പ്രോഗ്രാം അവതരിപ്പിക്കുവാൻ 2023 ജനുവരി 15ന് പോകുകയും അന്നേ ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി വട്ടപ്പാറയിലുള്ള സ്വന്തം വീട്ടിൽ താമസിപ്പിച്ച് വരുകയായിരുന്നു. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് താമസിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തുചെന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Related Topics

Share this story