Times Kerala

വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമാണം 85 ശതമാനം പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ 

 
uytjktuy

വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമാണം 85 ശതമാനം പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. ജൂൺ അവസാനത്തോടെ ട്രയൽ റൺ നടത്താനാകുമെന്നും ഡിസംബറിൽ തുറമുഖത്തിൻ്റെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചോദ്യോത്തര വേളയിൽ മന്ത്രി പറഞ്ഞു. 

നെയ്യാറ്റിൻകര എംഎൽഎ എ ആൻസലൻ്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുറമുഖത്തിൻ്റെ ആദ്യഘട്ടം പ്രവർത്തനക്ഷമമാകുമ്പോൾ 600 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story