Times Kerala

 പുതുക്കാട് താലൂക്ക് ആശുപത്രിയിൽ 6 കോടിയുടെ വികസന പദ്ധതി

 
 പുതുക്കാട് താലൂക്ക് ആശുപത്രിയിൽ 6 കോടിയുടെ വികസന പദ്ധതി
തൃശൂർ: പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ആറ് കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. താലൂക്ക് ആശുപത്രിയിൽ നടന്ന എച്ച്എംസി യോഗത്തിലാണ് വിവിധ വികസന പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചത്.
4.25 കോടി രൂപ ചെലവിൽ രണ്ട് നിലകളിലായി ലാബ് അനുബന്ധ സൗകര്യങ്ങൾ, ബ്ലഡ് ബാങ്ക്, പബ്ലിക് ഹെൽത്ത് വിങ്ങ്, 25 കിടക്കകളുളള സ്ത്രീകളുടെ വാർഡ് എന്നിവ നിർമ്മിക്കും. കൂടാതെ സ്ത്രീകൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ 'അമ്മയും കുഞ്ഞും കോംപ്ലക്സ്' നിർമ്മിക്കും. ഇതിൽ ലേബർ ഓപ്പറേഷൻ തിയേറ്റർ, പ്രീ-പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് തുടങ്ങിയ വിവിധ ഗൈനക് വിഭാഗങ്ങളുടെ സൗകര്യങ്ങൾ ഉൾപ്പെടുത്തും.ഒക്ടോബർ രണ്ട് മുതൽ ആശുപത്രിയിലെ ലേബർ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനമാരംഭിക്കും. 1.75 കോടി രൂപ ചെലവിൽ മൾട്ടിപർപ്പസ് ഐസൊലേഷൻ വാർഡും ആശുപത്രിയിൽ നിർമ്മിക്കുന്നുണ്ട്.

Related Topics

Share this story