സം​സ്ഥാ​ന​ത്ത് 59 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ

d
 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 59 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. 42 പേ​ര്‍ ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും അ​ഞ്ചു പേ​ര്‍ ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വരാണ് . ഒ​മ്പ​തു പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ചത് . ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആണ് ഇക്കാര്യം അറിയിച്ചത് .കൊ​ല്ലം 3, ആ​ല​പ്പു​ഴ 6 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. തൃ​ശൂ​രി​ലെ​ത്തി​യ മൂ​ന്നു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. ആ​ല​പ്പു​ഴ 12, തൃ​ശൂ​ര്‍ 10, പ​ത്ത​നം​തി​ട്ട 8, എ​റ​ണാ​കു​ളം 7, കൊ​ല്ലം 6, മ​ല​പ്പു​റം 6, കോ​ഴി​ക്കോ​ട് 5, പാ​ല​ക്കാ​ട് 2, കാ​സ​ര്‍​ഗോ​ഡ് 2, ക​ണ്ണൂ​ര്‍ 1 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

Share this story