14 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച 52കാരൻ അറസ്റ്റിൽ
Thu, 16 Mar 2023

അടിമാലി: 14 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാർ സ്വദേശി ജോൺസണെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം നടന്നത്. സ്കൂളിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ വഴി പോലീസിൽ പരാതി നൽകുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.