Times Kerala

കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി
 

 
ക​രി​പ്പൂ​രി​ല്‍ ഇനിമുതൽ രാ​ത്രി​യി​ലും സ​ർ​വീ​സ്

മോശം കാലാവസ്ഥ കാരണം, കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ദുബായ്, ദോഹ, മസ്‌കറ്റ്, ബഹ്‌റിന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും വന്ന വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. പിന്നീട് കാലാവസ്ഥ മെച്ചപ്പെട്ടതോടെ, നാല് വിമാനങ്ങള്‍ ഒന്നര മണിക്കൂറിനുള്ളില്‍ തിരികെ കരിപ്പൂരിലേക്ക് മടങ്ങി.

എന്നാല്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ 9 മണിയ്ക്ക് ശേഷമാണ് വിമാനം കരിപ്പൂരിലേക്ക് പുറപ്പെട്ടത്.

Related Topics

Share this story