Times Kerala

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ തിരുവനന്തപുരത്ത്

 
 മൂന്നാം ലോകകേരള സഭ: ഓൺലൈൻ അപേക്ഷാ ഫോറം പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ലോക കേരള സഭ 2024 ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. 103 രാജ്യങ്ങളില്‍ നിന്നുളള പ്രവാസി പ്രതിനിധികള്‍ ലോക കേരള സഭയിൽ പങ്കെടുക്കും. ലോക കേരളം പോര്‍ട്ടല്‍ ലോഞ്ചും മൈഗ്രേഷൻ സർവ്വേ റിപ്പോര്‍ട്ടും ജൂൺ 13നാണ്.  

200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കടുക്കുക. എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്‍റ് പ്രോഗ്രാമുകൾ,  സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍,  കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും മുതലായ എട്ട്  വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്. 

Related Topics

Share this story