പതിനഞ്ചുകാരിയെ വിവാഹം കഴിച്ച 45കാരൻ അറസ്റ്റിൽ
Wed, 15 Mar 2023

പതിനഞ്ചുകാരിയെ വിവാഹം കഴിച്ച 45കാരൻ പൊലീസ് കസ്റ്റഡിയിൽ. ഇടമലക്കുടി ആദിവാസി ഊരിലെ രാമനാണ് അറസ്റ്റിലായത്. ശൈശവ വിവാഹം നടത്തിയതിന് പോക്‌സോ നിയമപ്രകാരം മൂന്നാർ പോലീസ് കേസെടുത്തു.ദിവസങ്ങളായി ഒളിവിലായിരുന്ന രാമനെ ഇടമലക്കുടിയിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥലത്തുനിന്ന് മാറിത്താമസിച്ചിരുന്ന പ്രതികൾ ഇടമലക്കുടിയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രതി വിവാഹിതനും പ്രായപൂർത്തിയായ രണ്ട് കുട്ടികളുടെ പിതാവുമാണ്.കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ 15 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇരുവരും ഒളിവിലായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലീസ് സംഘം പെൺകുട്ടിയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.