കോട്ടയം ജില്ലയിൽ 37 ക്യാമ്പുകൾ; 852 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

rain

 കോട്ടയം: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്ക് - 17, കാഞ്ഞിരപ്പള്ളി - 4, കോട്ടയം - 15, ചങ്ങനാശേരി-1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.273 കുടുംബങ്ങളിലായി 852 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 348 പുരുഷന്മാരും 366 സ്ത്രീകളും 138 കുട്ടികളുമുൾപ്പെടുന്നു.

വീണ്ടും റെഡ് അലേർട്ട്; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും റെഡ് അലേർട്ട്. എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെയോടുകൂടി മഴ പൂർണമായും ശമിക്കുമെന്നായിരുന്നു നേരത്തെ വന്ന അലേർട്ട്. എന്നാൽ നാളെ മഴ തുടരും എന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം.

Share this story