Times Kerala

പാലക്കാട് ജില്ലയില്‍ ഏഴ്  ദുരിതാശ്വാസ ക്യാമ്പുകളില്‍ 101 കുടുംബങ്ങളിലെ 263 പേര്‍

 
62

മഴശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്കുകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകളില്‍ 101 കുടുംബങ്ങളിലെ 263 പേര്‍ കഴിയുന്നു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ 12 കുടുംബങ്ങളിലെ 29പേരെയും(19 സ്ത്രീകള്‍, 6 പുരുഷന്‍മാര്‍, 4 കുട്ടികള്‍, മുതിർന്നവർ 9), കയറാടി വില്ലേജിലെ വീഴ്ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും(12 സ്ത്രീകള്‍, 4 പുരുഷന്‍മാര്‍, ഒരുകുട്ടി) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 37 കുടുംബങ്ങളിലെ 105പേരെയും(39 സ്ത്രീകള്‍, 35 പുരുഷന്‍മാര്‍, 31 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പുളിക്കല്‍ ഗവ. യു.പി. സ്‌കൂളില്‍ 30 കുടുംബങ്ങളിലെ 82 പേരെയും(34 സ്ത്രീകള്‍, 31 പുരുഷന്‍മാര്‍, 17 കുട്ടികള്‍), പാലക്കയം പാമ്പൻ തോട് അങ്കണവാടിയിൽ രണ്ട് കുടുംബങ്ങളിലെ 8 പേർ( നാല് സ്ത്രീകൾ, 2 പുരുഷൻ, 2 കുട്ടികൾ)
പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ പാമ്പൻ തോട് ഹെൽത്ത് സെന്ററിൽ  അഞ്ച് കുടുംബങ്ങളിലെ 11 പേർ ( 4 സ്ത്രീകൾ,2 പുരുഷൻമാർ 5 കുട്ടികൾ)
ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടില്‍ ഓടന്‍തോട് സെന്റ് ജൂഡ് ചര്‍ച്ചില്‍ എട്ട് കുടുംബങ്ങളിലെ 11 പേരയും(7 സ്ത്രീകൾ‍, നാല് പുരുഷന്‍മാര്‍) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

Related Topics

Share this story