പവർലൂം മേഖലയിലെ തൊഴിലാളികൾക്ക് 25 ശതമാനം വേതന വർധനവ്

ഛത്തീസ്ഗഢിൽ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 2500 രൂപ വേതനം പ്രഖ്യാപിച്ചു
 കണ്ണൂർ ജില്ലയിലെ പവർലൂം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തിൽ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം വർധനവ് വരുത്താൻ ജില്ലാ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമായി. വേതന വർധനവ് 2023 മാർച്ച് 15 മുതൽ നടപ്പിൽവരുത്തും.
ചർച്ചയിൽ ജില്ലാ ലേബർ ഓഫീസർ എം മനോജ്, തൊഴിലുടമ പ്രതിനിധികളായ കെ രാഗേഷ്, രാധാകൃഷ്ണൻ, ചന്ദ്രശേഖരൻ, തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് മാവള്ളി രാഘവൻ (സിഐടിയു), എ വിനോദ് (സിഐടിയു), ടി ശങ്കരൻ പി നാണു (ഐഎൻടിയുസി) എന്നിവർ പങ്കെടുത്തു.

Share this story