Times Kerala

ചിന്നക്കനാൽ ഭൂമി കേസിൽ മാത്യു കുഴൽനാടൻ ഉൾപ്പെടെ 21 പേര്‍ പ്രതികളെന്ന് വിജിലൻസ് 

 
 അ​ള​വി​ൽ പി​ശ​ക്; മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​മി വീ​ണ്ടും അ​ള​ക്കും
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ ഭൂമി വിവാദക്കേസിൽ മാത്യു കുഴൽനാടൻ ഉൾപ്പെടെ 21 പേരെ പ്രതിപ്പട്ടികയിൽ ചേർത്ത് വിജിലൻസ് എഫ്.ഐ.ആർ. ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും കുഴൽ നാടൻ ഭൂമി വാങ്ങിയെന്നും എഫ്.ഐ.ആറിൽ പരാമർശിക്കുന്നു . ഇടുക്കി വിജിലൻസ് യുണിറ്റാണ് മാത്യു കുഴൽനാടനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കേസ് കൊണ്ട് തന്നെ തകർക്കാൻ ആകില്ലെന്നുമായിരുന്നു മാത്യു കുഴൽനാടൻ പ്രതികരിച്ചു.
2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയ സർക്കാർ ഉദ്യോഗസ്ഥരടക്കം 21 പേരെ പ്രതിചേർത്താണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കേസിൽ പതിനാറാം പ്രതിയാണ് മാത്യു കുഴൽ നാടൻ. ചിന്നക്കനാൽ ഭൂമി കേസിൽ മാത്യു കുഴൽനാടൻ ഉൾപ്പെടെ 21 പേര്‍ പ്രതികളെന്ന് വിജിലൻസ് 

Related Topics

Share this story