പത്ത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
Jan 25, 2023, 07:42 IST

മലപ്പുറം: പത്ത് വയസ്സുകാരനെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് രണ്ട് വകുപ്പുകളിലായി 20 വർഷം കഠിനതടവും 70,000 രൂപ പിഴയും. തിരുവാലി കിഴക്കേ വീട്ടിൽ അലി അക്ബർ എന്ന 62-കാരനെയാണ് പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ശിക്ഷിച്ചത്. പത്ത് വർഷം കഠിനതടവും 35,000 രൂപ പിഴയും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗികാതിക്രമം തടയൽ (പോക്സോ) നിയമപ്രകാരം പത്ത് വർഷം കഠിനതടവും 35,000 രൂപ പിഴയുമാണ് ശിക്ഷ. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.