മൈസൂരുവില്‍നിന്ന് 17-കാരിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 17 കാരനെതിരേ കേസ്

rape
 കാസര്‍കോട് : പ്രണയം നടിച്ച് മൈസൂരുവിലെ 17-കാരിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതിന് ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെ കേസ്. മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. കഴിഞ്ഞദിവസം കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ പരിചയത്തിലായതെന്നും പെണ്‍കുട്ടിയുടെ പരാതിപ്രകാരം അന്വേഷണം ആരംഭിച്ചതായും കാസര്‍കോട് വനിതാ പോലീസ് അറിയിച്ചു.

Share this story